ദോഹ: നാഷണൽ പ്ലാനിംഗ് കൗൺസിൽ (എൻപിസി) സെക്രട്ടറി ജനറൽ ഡോ.......
ഇന്ത്യയിൽ ദത്തെടുക്കാൻ കാത്തിരിക്കുന്ന കുട്ടികളേക്കാൾ 13 ഇരട്ടി രക്ഷിതാക്കളുണ്ടെന്ന് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ (CARA) കണക്കുകൾ വ്യക്തമാക്കുന്നു. ദത്തെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സുപ്രീം കോടതി അടുത്തിടെ CARA-യോട് ആവശ്യപ്പെട്ടിരുന്നു. ......
തിരുവനന്തപുരം: രാജ്യത്ത് സെപ്റ്റിക് ടാങ്കുകളും മറ്റ് അപകടകരമായ മാലിന്യങ്ങളും മനുഷ്യരെക്കൊണ്ട് നീക്കം ചെയ്യുന്നതിനിടെയുള്ള മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2022 ലും 2023 ലുമായി 150 പേരാണ് ഇത്തരത്തിൽ മരിച്ചത്. ......
തിരുവനന്തപുരം:നവംബർ 2024 മുതൽ സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരടങ്ങിയ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചു.
ആരോഗ്യ-കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ......
ന്യൂഡൽഹി :രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് കളമൊരുക്കി, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ), നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) എന്നിവയ്ക്ക് പകരം ഒറ്റ നിയന്ത്രണ അതോറിറ്റിയായ ഹയർ എജ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) സ്ഥാപിക്കുന്നതിനുള്ള ബിൽ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 മുന്നോട്ട് വെക്കുന്ന "ലളിതവും എന്നാൽ ശക്തവുമായ" നിയന്ത്രണ ചട്ടക്കൂടിന് അനുസരിച്ചാണ് ഈ നീക്കം. സുതാര്യതയും കാര്യക്ഷമതയും നൂതനത്വവും വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ......
പ്രശസ്തരായ നിരവധി രാഷ്ട്രീയ നേതാക്കളുടെയും, സിനിമാ താരങ്ങളുടെയും, കായികതാരങ്ങളുടെയും ജീവചരിത്രം തുടർച്ചയായി സിനിമകളായി ഒരുങ്ങി പുറത്തിറങ്ങുകയും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, അന്തരിച്ച മുഖ്യമന്ത്രി ജയലളിത തുടങ്ങിയ നിരവധി പേരുടെ ജീവചരിത്രങ്ങൾ സിനിമകളായി പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ, തമിഴ്നാട്ടിലെ പ്രശസ്ത രാഷ്ട്രീയ പാർട്ടിയായ 'പാട്ടാളി മക്കൾ കട്ട്ച്ചി'യുടെ സ്ഥാപകനും, നേതാവുമായ ഡോ.രാമദാസിന്റെ ജീവിതവും സിനിമയാകാൻ പോകുകയാണ്. ......
നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ– എംഎൻഎം സഖ്യത്തിന്റെ ഭാഗമായാണ് കമൽഹാസൻ രാജ്യസഭയിലെത്തുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മറ്റു കക്ഷി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കമൽഹാസൻ പത്രിക സമർപ്പിച്ചത്. ......